കാ​യ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ലഭിച്ച വീ​പ്പ​യ്ക്കു​ള്ളി​ൽ അ​സ്ഥി​കൂ​ടം; മൃതദേഹം വീപ്പയിലിട്ടു കോൺക്രീറ്റ് ചെയ്ത നിലയിൽ; ദു​ർ​ഗ​ന്ധം ഉ​ള്ള​തി​നാ​ൽ ഏ​റെ​പ​ഴ​ക്ക​മി​ല്ലെ​ന്നാ​ണ് പോലീസ്

മ​ര​ട് (കൊ​ച്ചി): കാ​യ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ല​ഭി​ച്ച കോ​ണ്‍​ക്രീ​റ്റ് നി​റ​ച്ച പ്ലാ​സ്റ്റി​ക് വീ​പ്പ​യ്ക്കു​ള്ളി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കു​ന്പ​ളം ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​നു സ​മീ​പം കാ​യ​ൽ​നി​ന്നു​ല​ഭി​ച്ച വീ​പ്പ​യ്ക്കു​ള്ളി​ലാ​യി​രു​ന്നു മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി ഉ​ൾ​പ്പ​ടെ​യു​ള്ള അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

ഏ​താ​നും ദി​വ​സം മു​ന്പ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​യ​ലി​ലെ ചെ​ളി വാ​രി​യ​പ്പോ​ൾ കി​ട്ടി​യ വീ​പ്പ കാ​യ​ലോ​ര​ത്തെ പ​റ​ന്പി​ൽ ഇ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​ന്ന​പ്പോ​ൾ ആ​ളു​ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.
ഇ​ന്നു രാ​വി​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പ​ന​ങ്ങാ​ട് പോ​ലീ​സ് വീ​പ്പ​യി​ലെ കോ​ണ്‍​ക്രീ​റ്റ് പൊ​ട്ടി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്.

ആ​രെ​യെ​ങ്കി​ലും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വീ​പ്പ​യ്ക്ക​ക​ത്തി​ട്ട് കോ​ണ്‍​ക്രീ​റ്റ് നി​റ​ച്ച് കാ​യ​ലി​ൽ ഇ​ട്ട​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. വീ​പ്പ​യ്ക്ക​ക​ത്ത് ഇ​ഷ്ടി​ക നി​ര​ത്തി​യ​ശേ​ഷം കോ​ണ്‍​ക്രീ​റ്റ് നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. അ​സ്ഥി​കൂ​ട​ത്തി​ന്‍റെ പ​ഴ​ക്ക​വും മ​റ്റും അ​റി​യാ​ൻ അ​വ​ശി​ഷ്ട​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദു​ർ​ഗ​ന്ധം ഉ​ള്ള​തി​നാ​ൽ ഏ​റെ​പ​ഴ​ക്ക​മി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

 

Related posts