കാരമുക്ക്: ഗൃഹനാഥന്റെ മൃതദേഹം വീട്ടിൽനിന്നും പള്ളിയിലേക്ക് കൊണ്ടുപോയത് മതിലിന്റെ മുകളിലൂടെ. കാരമുക്ക് കൊന്പൻ നെല്ലിശേരി അ്ന്തോണിയുടെ മകൻ ഡേവീസ് (62) മൃതദേഹമാണ് മതിലിന്റെ മുകളിലൂടെ കൊണ്ടുപോയത്.
അയൽവാസി മതിൽകെട്ടിയതുകൊണ്ട് മൂന്നടിയിൽ താഴെയാണ് പുറത്തേക്കുപോകാൻ വീട്ടുകാർക്കുള്ള വഴി.
മൃതദേഹം വഹിച്ച് ഇടുങ്ങിയ ഈ വഴിയിലൂടെ പോകാൻ ബുദ്ധിമുട്ടായതോടെയാണ് ഇരുവശത്തും വീട്ടുകാരും ബന്ധുക്കുളം നിന്ന് പിടിച്ച് മതിലിനു മുകളിലൂടെ മൃതദേഹം അടങ്ങിയ മഞ്ച കൊണ്ടുപോയത്.
അസുഖബാധിതനായിരുന്ന ഡേവീസിനെ താങ്ങിപ്പിടിച്ച് ഈ വഴിയിലൂടെ കൊണ്ടുപോകാനും ആകാത്തതിനാൽ ഡോക്ടറെ വീട്ടിലേക്കു കൊണ്ടുവന്നാണ് മരണംപോലും സ്ഥിരീകരിച്ചത്. പല പ്രമുഖ ഹോട്ടലുകളിലേയും വെയ്റ്ററായിരുന്നു ഇയാൾ.