വൈക്കം: വേന്പനാട്ടു കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സൂചനയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് ചെന്പ് പഞ്ചായത്ത് 13-ാം വാർഡിലെ കാട്ടാന്പള്ളി കായലോര ഭാഗത്ത് രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കായലിൽ മൽസ്യബന്ധനത്തിനു പോകാൻ വന്ന മൽസ്യതൊഴിലാളികൾ മൃതദേഹം കണ്ടതിനെ തുടർന്നു പോലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുള്ളതിനാൽ കിലോമീറ്ററുകൾ ദൂരത്തുനിന്ന് മൃതദേഹം ഒഴുകിയെത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിൽ മൽസ്യങ്ങൾ കൊത്തിയ നിലയിൽ കണ്ടെത്തിയതും മൃതദേഹം ഒഴുകിയെത്തിയതിനാലാണെന്ന് പോലീസ് പറയുന്നു. കുഞ്ഞു ജനിച്ചതുമായി കണക്കാക്കിയുള്ള കാലയളവിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന പ്രസവങ്ങളെക്കുറിച്ചു പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ആശുപത്രികളിൽ നടന്ന പ്രസവങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾ മാതാപിതാക്കൾക്ക് ഒപ്പമുണ്ടോയെന്നും ആശുപത്രിയിലെത്താതെ സ്വാഭാവികമായി പ്രസവം നടന്ന ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി ആരെങ്കിലും കായലിൽ തള്ളിയതാണോയെന്നും അന്വേഷിക്കും. കുഞ്ഞിന്റെ പൊക്കിൾകൊടി വിട്ടു … Continue reading വേമ്പനാട്ടു കായലിന്റെ ഓളത്തിൽ പൊങ്ങിക്കിടന്ന നവജാത ശിശുവിനെ കൊന്നു തള്ളിയതോ? വീട്ടിൽ പ്രസവിച്ച ശേഷം കായലിൽ തള്ളാനും സാധ്യത; പോലീസ് ചൂണ്ടിക്കാട്ടുന്ന സംശയങ്ങൾ ഇങ്ങനെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed