സാമൂഹിക മാധ്യമങ്ങളില് കഴിഞ്ഞ കുറച്ചേറെ വര്ഷങ്ങളായി ഇന്ത്യന് റെയില്വേ ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളാണ് യാത്രക്കാര്ക്കായി ഒരുക്കുന്നതെന്ന പരാതി ഉയര്ന്നു കേള്ക്കുന്നുണ്ട്. രാജ്യം ‘ശുചിത്വഭാരതം’ ആഘോഷിക്കുമ്പോഴും ഈ അവസ്ഥ തുടരുകയാണെന്നാണ് പരാതി.
ഇതിനിടെയാണ് കേന്ദ്രസര്ക്കാർ വന്ദേഭാരതിനെ കളത്തിലിറക്കുന്നത്. വന്ദേഭാരതിന് ഗംഭീര വരവേൽപ്പാണ് ആദ്യം കിട്ടിയതെങ്കിലും മുന്നോട്ട് പോകെ പോകെ മറ്റ് ട്രെയിനുകളുടെ സമാന അവസ്ഥ തന്നെയാണ് വന്ദേഭാരതിനും.
കഴിഞ്ഞ ദിവസം എക്സിൽ കുറച്ച് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി ‘ ഞാൻ 1/02/2024 ട്രെയിൻ നമ്പർ 20173 ആർകെഎംപിയിൽ നിന്ന് ജെബിപിയിലേക്ക് (വന്ദേ ഭാരത് എക്സ്പ്രസ്) യാത്ര ചെയ്യുകയായിരുന്നു. അവർ നൽകിയ ഭക്ഷണപ്പൊതിയിൽ ചത്ത പാറ്റയെ കണ്ട് ഞാൻ ഞെട്ടിപ്പോയി.’ ഒപ്പം നരേന്ദ്രമോദി, അശ്വിനി വൈഷ്ണവ്, ജബല്പൂര് ജിആര്എം, സെട്രന്ല് റെയില്വെ റെയില് മന്ത്രാലയം ഐആര്സിടിസി എന്നുവരെയും അദ്ദേഹം ടാഗ് ചെയ്തു. ട്വീറ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര് തങ്ങള്ക്ക് നേരിട്ട സമാന അനുഭവം എഴുതാനെത്തി.
പതിവ് പോലെ ഇത്തരം പരാതികള്ക്ക് നല്കുന്ന സ്ഥിരം മറുപടിയായിരുന്നു ഐആര്സിടിസിയില് നിന്നും ലഭിച്ചത്. അതിന് തൊട്ട് താഴെ ഒരാൾ കമന്റ് ചെയ്തതിങ്ങനെ ആയിരുന്നു, ‘മനുഷ്യാ അവരോട് പറയരുത്. അവര് ആ പാറ്റയ്ക്കും കൂട്ടി ചാര്ജ്ജ് ഈടാക്കുമെന്നതായിരുന്നു. പിന്നാലെ പിന്നാലെ നിരവധി പേരാണ് ഇന്ത്യന് റെയില്വേയുടെ മോശം സര്വീസിനെ കുറിച്ചുള്ള കമന്റുമായെത്തിയത്.
പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക