യുഎസിലെ നോര്‍ത്ത് കരോലിന സ്വദേശിയായ വിറ്റ്‌ലി വീലര്‍ എന്ന 29 കാരിയാണ് രണ്ടാം ജന്മമെന്നപോലെ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നത്.
2006 ഏപ്രില്‍ 26 നാണ് വീലറിന് ഗുരുതരമായ അപകടം സംഭവിക്കുന്നത്. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന സമയത്ത് വീലറും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. ലൗറ വാന്‍ റയാന്‍ എന്ന പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. വീലറിന് അപകടത്തില്‍ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടസ്ഥലത്ത് നിന്ന് 300 മൈല്‍ അകലെയുള്ള ആശുപത്രിയിലായിരുന്നു വീലറിനെ പ്രവേശിപ്പിച്ചിരുന്നത്.
മരിച്ച പെണ്‍കുട്ടിയും വീലറും തമ്മില്‍ ഉയരം കൊണ്ടും മുടികൊണ്ടുമൊക്കെ നല്ല സാമ്യമുണ്ടായിരുന്നു. അതുകൊണ്ട് മരിച്ചത് വീലറാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുകയായിരുന്നു. കൂടാതെ ‘മരിച്ച് ‘ കിടക്കുന്ന വീലറിനെ കാണാന്‍ കഴിയാത്തതിനാല്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കാണാന്‍ ആരും ശ്രമിച്ചതുമില്ല.
വീലറാണ് ആശുപത്രിയില്‍ കിടക്കുന്നതെന്ന് മരിച്ച റയാന്റെ വീട്ടുകാരും മനസ്സിലാക്കിയിരുന്നില്ല. വീലറിന് സംസാരശേഷി തിരികെ കിട്ടിയപ്പോഴാണ് കാര്യങ്ങള്‍ എല്ലാവരും അറിയുന്നത്. എന്നാല്‍ മരിച്ച റയാന്റെ കുടുംബവും ഇപ്പോള്‍ തന്റെ സ്വന്തമായി മാറി എന്നാണ് വീലര്‍ പറയുന്നത്.