ഹൈദരാബാദ്: ഹൈദരാബാദിൽ കുട്ടിയുടെ മുറിച്ചുമാറ്റപ്പെട്ട തല വീടിന്റെ ടെറസിൽനിന്നും കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ ഹൈദരാബാദിലെ ചിലുക നഗറിലായിരുന്നു സംഭവം. സ്ത്രീ താമസിക്കുന്ന വാടക വീടിന്റെ ടെറസിലാണ് കുട്ടിയുടെ ശിരസ് കണ്ടെടുത്തത്. സ്ത്രീ വിവരം അറിയിച്ചതിനെ പോലീസ് എത്തി പരിശോധിച്ചു.
കുട്ടി ആരുടെയാണെന്നതു സംബന്ധിച്ച് വിവരമൊന്നുമില്ല. ആൺകുട്ടിയാണോ പെൺകുട്ടിയാണോയെന്നതു സംബന്ധിച്ചും അറവില്ല. രണ്ടോ മൂന്നോ വയസ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ ശിരസാണ് ലഭിച്ചിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.