ച​ത്തു​ണ​ങ്ങി​യ പ​ല്ലി അ​മൃ​തം പൊ​ടി​യി​ൽ; നെടുമ്പാശേരിയിലെ അങ്കണവാടിയിൽ നിന്നും കു​ട്ടി​ക​ൾ​ക്കു​ ലഭിച്ച പൊടിയിലാണ് പല്ലിയെ കണ്ടത്


നെ​ടു​മ്പാ​ശേ​രി : പ​ഞ്ചാ​യ​ത്തി​ലെ 75ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത അ​മൃ​തം പൊ​ടി​യി​ൽ ച​ത്ത പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം. ര​ണ്ട് മാ​സം മു​മ്പാ​ണ് അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്ന് പൊ​ടി ന​ൽ​കി​യ​ത്.

500 ഗ്രാം ​തൂ​ക്ക​മു​ള്ള ആ​റ് പാ​യ്ക്ക​റ്റ് ( മൂ​ന്ന് കി​ലോ ) അ​മൃ​തം പൊ​ടി​യാ​ണ് ഓ​രോ കു​ട്ടി​ക​ൾ​ക്കും ന​ൽ​കു​ന്ന​ത്. അ​വ​സാ​ന പാ​യ്ക്ക​റ്റ് വീ​ട്ടു​കാ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് ച​ത്തു​ണ​ങ്ങി​യ പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്.

ഗൃ​ഹ​നാ​ഥ അ​ങ്ക​ണ​വാ​ടി​യി​ൽ അ​റി​യി​ച്ച പ്ര​കാ​രം വ​ർ​ക്ക​ർ വീ​ട്ടി​ലെ​ത്തി സം​ഭ​വം ക​ണ്ട ശേ​ഷം മേ​ലാ​ധി​കാ​രി​ക​ളെ ധ​രി​പ്പി​ച്ചു.

കേ​ര​ള സ​ർ​ക്കാ​ർ -വ​നി​താ, ശി​ശു​വി​ക​സ​ന വ​കു​പ്പ് സം​യോ​ജി​ത ശി​ശു​വി​ക​സ​ന സേ​വ​ന പ​ദ്ധ​തി​ക്കാ​യി കു​ടും​ബ​ശ്രീ ത​യാ​റാ​ക്കു​ന്ന ഗോ​ത​മ്പ്, ക​ട​ല​പ്പ​രി​പ്പ്, നി​ല​ക്ക​ട​ല, സോ​യാ​ബി​ൻ, പ​ഞ്ച​സാ​ര എ​ന്നി​വ ചേ​ർ​ത്തു​ള്ള ഉ​ത്പ​ന്ന​മാ​ണ് അ​മൃ​തം ന്യൂ​ട്രി​മി​ക്സ്.

ആ​റ് മാ​സം മു​ത​ൽ മൂ​ന്ന് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പൂ​ര​ക പോ​ഷ​കാ​ഹാ​ര​മാ​യാ​ണ് അ​മൃ​തം പൊ​ടി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment