രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ വർധിച്ച് വരികയാണ്. നിരപരാധികളായ മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത കാണിക്കുന്ന നിരവധി സംഭവങ്ങൾ വെളിച്ചത്ത് വരുന്നുണ്ട്.
ഇത്തരത്തിൽ തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്ന സംഭവങ്ങൾ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് അത്തരത്തിലുള്ള മറ്റൊരു ക്രൂരമായ സംഭവം പുറത്തുവന്നിരിക്കുന്നത്.
कितना क्रूर हो गया है इंसान वाकई…!
— Versha Singh (@Vershasingh26) June 22, 2024
अगर लाश भी है तो क्या उसको ऐसे बांध कर घसीटा जाएगा, क्या किसी अपने की लाश को ये गाड़ी वाला ऐसे ले जा सकता है?
वो बेजुबान है, जिंदा था तब भी नहीं बोला, अब जिंदा नहीं है तो भी वो तो कैसे ही बोलेगा?
वीडियो अहमदाबाद का है.@PetaIndia pic.twitter.com/G5EvHHw8WI
അഹമ്മദാബാദിലെ ഒരു റോഡിലൂടെ തെരുവ് നായയെ കാറിന്റെ പിന്നിൽ കെട്ടിയിട്ട് ഹൈവേയുടെ നടുവിലൂടെ വലിച്ചിഴയ്ക്കുന്നതാണ് സംഭവം. നായയുടെ മൃതദേഹമാണ് വലിച്ചിഴച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൻ്റെ കൃത്യമായ സ്ഥലം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടപടികളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇൻ്റർനെറ്റ് ഉപയോക്താക്കൾ ആവശ്യപ്പെടുകയും ചെയ്തു.