എത്ര മനോഹരമായ ആചാരം! മരിച്ചുപോയവരുടെ കുഴിമാടം മാന്തി അസ്ഥികൂടങ്ങള്‍ പുറത്തെടുത്ത് വിവാഹവസ്ത്രങ്ങള്‍ അണിയിക്കും, ഇന്തോനേഷ്യയിലെ ഈ ഗ്രാമത്തിലെ വിചിത്ര ആചാരങ്ങളെക്കുറിച്ചറിയാം

*** EDITOR'S NOTE: GRAPHIC CONTENT *** TORAJA, INDONESIA - AUGUST 25: Relatives pull up the body of Ne 'Dandan to be cleaned during the Ma'nene ritual at Panggala Village on August 25, 2016 in Toraja, Indonesia. The Ma'nene ritual in performed during a ceremony every three years, where the dead are exhumed for a change of clothes, among the people of Toraja as an expression of the love of the surviving family. PHOTOGRAPH BY Sijori Images / Barcroft Images London-T:+44 207 033 1031 E:hello@barcroftmedia.com - New York-T:+1 212 796 2458 E:hello@barcroftusa.com - New Delhi-T:+91 11 4053 2429 E:hello@barcroftindia.com www.barcroftimages.comമരിച്ചുപോയ ഉറ്റബന്ധുക്കളെ നിങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട്. മരിച്ചുപോയവരെ ഇന്തോനേഷ്യയിലെ ടോറജയിലെ ആളുകളുടെയത്ര് നിങ്ങള്‍ക്ക് സ്‌നേഹിക്കാന്‍ കഴിയില്ലെന്നുറപ്പാണ്. മറ്റുസ്ഥലങ്ങളില്‍ മരിച്ചുപോയവരെ അടക്കം ചെയ്തുകഴിഞ്ഞാല്‍ പിന്നെ വല്ലപ്പോഴും വല്ല പൂവോ മറ്റോ കൊണ്ട് കുഴിമാടത്തില്‍ വച്ചാലായി. എന്നാല്‍ ടോറജയിലെ ഗ്രാമങ്ങളുടെ കാര്യം അങ്ങനെയല്ല.

*** EDITOR'S NOTE: GRAPHIC CONTENT *** TORAJA, INDONESIA - AUGUST 26: Herman Tandi (32) combs the hair of his grandparents Jesaya Tandibua' (left) and Yakolina Namanda during the Ma'nene ritual at Panggala Village on August 26, 2016 in Toraja, Indonesia. The Ma'nene ritual in performed during a ceremony every three years, where the dead are exhumed for a change of clothes, among the people of Toraja as an expression of the love of the surviving family. PHOTOGRAPH BY Sijori Images / Barcroft Images London-T:+44 207 033 1031 E:hello@barcroftmedia.com - New York-T:+1 212 796 2458 E:hello@barcroftusa.com - New Delhi-T:+91 11 4053 2429 E:hello@barcroftindia.com www.barcroftimages.com മരിച്ച് മൂന്നു വര്‍ഷം കഴിയുമ്പോള്‍  ഗ്രാമനിവാസികള്‍ ബന്ധുക്കളുടെ കുഴിമാടം മാന്തും. എന്നിട്ട് അതില്‍ നിന്നും മുത്തശ്ശനും മുത്തശ്ശിയും ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹം പുറത്തെടുക്കും. ഒട്ടുമിക്ക മൃതദേഹങ്ങളും അസ്ഥിമാത്രമായിരിക്കും അപ്പോള്‍. പുറത്തെടുക്കുന്ന മൃതദേഹങ്ങള്‍ വൃത്തിയാക്കിയതിനു ശേഷം പുതിയ വസ്ത്രങ്ങള്‍ അണിയിക്കും. മുടിവല്ലതും ബാക്കിയുണ്ടെങ്കില്‍ അത് കളറടിച്ച് മനോഹരമാക്കും  ഇനി അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മൃതദേഹം ഒന്നിച്ചാണ് കിട്ടുന്നതെങ്കില്‍ ഇരുവരെയും വിവാഹവസ്ത്രമണിയിക്കും. ഇതെല്ലാം ചെയ്യുന്നത് കൊച്ചുമക്കളാണ്. മരിച്ചവരുടെ പ്രൊഫഷന്‍ അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ധരിപ്പിക്കുന്നത്. പുരാതനമായ വിശ്വാസങ്ങള്‍ അണുവിട തെറ്റാതെ പിന്തുടരുന്നവരാണ് ഇവിടുത്തെ ഗ്രാമവാസികള്‍. മരിച്ചു പോയവരുടെ ആത്മാക്കള്‍ ജനിച്ച സ്ഥലത്ത് മടങ്ങിയെത്തുമെന്നാണ് ഇവരുടെ വിശ്വാസം.

ഓരോ മൂന്നുവര്‍ഷത്തിന്റെ ഇടവേളയിലും ഇവര്‍ ഈ ആചാരം ആവര്‍ത്തിക്കുന്നു. ഇവിടെ ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളെ കുഴിമാടത്തില്‍ തള്ളാന്‍ ശ്രമിക്കുന്നവര്‍ ഇതു കാണുമ്പോള്‍ എന്തുവിചാരിക്കുമോ ആവോ. എന്തായാലും ഇത്തരം ആചാരങ്ങള്‍ ഒരു പുതിയ ട്രെന്‍ഡിനു തുടക്കം കുറിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Related posts