മൃതദേഹത്തിന്റെ കണ്ണുകൾ നഷ്ടപ്പെട്ടെന്നു പരാതി. പട്നയിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ചയാണു സംഭവം.
മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ നേത്രങ്ങളാണു കാണാതായത്. ആശുപത്രി അധികൃതർ അവയവം അനുവാദം കൂടാതെ നീക്കിയെന്നാണു കുടുംബത്തിന്റെ ആരോപണം.
എന്നാൽ മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടതാകാം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അജ്ഞാതന്റെ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് വെള്ളിയാഴ്ചയാണു മരിച്ചത്.