മ​ഴ​യി​ൽ ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ മാ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം; ഒപ്പം അവശനിലയില്‍ മറ്റൊരു സ്ത്രീയും; സംഭവം കണ്ണൂര്‍ കക്കാട്ടില്‍

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ക​ക്കാ​ട്ടി​ൽ ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ മാ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം. കോ​ർ​ജാ​ൻ യു​പി സ്‌​കൂ​ളി​നു സ​മീ​പം പ്ര​ഫു​ൽ നി​വാ​സി​ൽ താ​മ​സി​ക്കു​ന്ന രൂ​പ എ​ന്ന എ​ഴു​പ​തു​കാ​രി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​ർ സ്പി​ന്നിം​ഗ് മി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു രൂ​പ.

വെ​ള്ളി​യാ​ഴ്ച ആ​റ​ര​യോ​ടെ​യാ​ണ് ഇ​വ​രു​ടെ ഓ​ടി​ട്ട വീ​ട് ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു​വീ​ണ​ത്. ഇ​വി​ടേ​യ്ക്കെ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ‌​ത്ത​ക​രാ​ണ് വീ​ടി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ ആ​ളു​ക​ളു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​ത്.

അ​വ​ശ​നി​ല​യി​ലാ​യ മ​റ്റൊ​രു സ്ത്രീ​യും ഇ​തേ സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കൂ​ടെ​യു​ള്ള സ​ഹോ​ദ​രി പ്ര​ഫു​ല്ല മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വ​രെ​യും ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി. അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

Related posts