കൊച്ചി: മലപ്പുറം ചങ്ങരംകുളത്ത് മണൽ കയറ്റിയ ടിപ്പർ ലോറി കാറിലിടിച്ചു കാഞ്ഞങ്ങാട് സ്വദേശി തോമസ് എം. കാപ്പൻ മരിച്ച സംഭവത്തിൽ മരിച്ചയാളുടെ പേരിൽ കേസെടുത്ത എസ്ഐക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഹൈക്കോടതി ഡിജിപിക്കു നിർദേശം നൽകി.
കാർ അപകടവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനു കൈമാറാനും ഹൈക്കോടതി ഉത്തരവിട്ടു.