പഴയന്നൂർ: എളനാട് പട്ടി കടിച്ചുകൊന്ന പുള്ളിമാനിനെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വീതംവച്ച് പാകം ചെയ്തതിന് തീരുമണിയിൽ മൂന്നുപേർ അറസ്റ്റിൽ.
തിരുമണി കോളനിയിൽ ജിതിൻ (24), തിരുമണി വേലായിത്തിങ്കൽ വീട്ടിൽ അശോകൻ (48), തിരുമണി വട്ടപ്പറമ്പിൽ വീട്ടിൽ ലൈജു (35) എന്നിവരാണു പിടിയിലായത്.
എളനാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.