നൈനിറ്റാൾ: ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതിയെ നൈനിറ്റാളിലെ ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ദിക്ഷ മിശ്ര(30)യെയാണ് തിങ്കളാഴ്ച രാവിലെ നൈനിറ്റാളിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
11 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ ദിക്ഷ വിവാഹമോചിതയാണ്. ഹോട്ടല്‍ ജീവനക്കാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിക്കാഞ്ഞതിനാല്‍ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഇവരെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജന്മദിനം ആഘോഷിക്കാനാണ് സുഹൃത്തുക്കള്‍ക്കൊപ്പം ദിക്ഷ ഹോട്ടലില്‍ എത്തിയത്.
ഞായറാഴ്ച രാത്രിയില്‍ ഇവരുടെ മുറിയില്‍ നിന്നും വലിയ ശബ്ദം കേട്ടതായി ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു.
തുടര്‍ന്ന് പിറ്റേന്ന് ഇവരെ ഹോട്ടലിലെ ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും ഇവര്‍ പ്രതികരിച്ചില്ല. തുടര്‍ന്നാണ് ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചത്.
സംഭവത്തില്‍ യുവതിയുടെ സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ദിക്ഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.