ഉറക്കത്തില്‍ നിന്ന് വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ വൈകി! മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചുകൊന്നു

തൃശൂര്‍ കോടന്നൂരില്‍ മദ്യലഹരിയിലായിരുന്ന മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ കൊല്ലപ്പെട്ടു. കോടന്നൂര്‍ സ്വദേശി ജോയ് (60) ആണ് മരിച്ചത്.

മകന്‍ റിജോയെ ചേര്‍പ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മകനെ ഉറക്കത്തില്‍ നിന്ന് വിളിച്ച് എണീപ്പിക്കാന്‍ വൈകിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തര്‍ക്കത്തിനിടെ ജോയിയുടെ തല നിലത്തിടിപ്പിച്ച് പരുക്കേല്‍പ്പിച്ചു.

അബോധാവസ്ഥയിലായ ജോയിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാത്രി എട്ട് മണിയോട് കൂടിയാണ് സംഭവം. റിജോയെ ചേര്‍പ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Related posts

Leave a Comment