കാൺപുർ: ജീവനൊടുക്കാന്‍ ശ്രമിച്ച ഭാര്യയെ തടയാതെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവാവ്. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. യുവതി പിന്നീട് മരിച്ചു.
ശോബിത ഗുപ്ത എന്ന യുവതിയാണ് മരിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സഞ്ജയ് ഗുപ്ത എന്നയാളുമായി യുവതിയുടെ വിവാഹം നടന്നത്.
എന്നാല്‍ ഇവര്‍ തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നു. സംഭവ ദിവസം വഴക്കിനൊടുവില്‍ യുവതി കിടപ്പുമുറിയിലെ ഫാനില്‍ കുരുക്കിട്ട് തൂങ്ങി.
സമീപത്തുണ്ടായിരുന്ന ഭര്‍ത്താവ് ദൃശ്യങ്ങള്‍ പകര്‍ത്തിയതല്ലാതെ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി.
സംഭവത്തെക്കുറിച്ച് സഞ്ജയ് തന്നെയാണ് ബന്ധുക്കളെ വിവരമറിയിച്ചത്. കൂടാതെ ഫോണിലെ ദൃശ്യങ്ങള്‍ ഇയാള്‍ അവരെ കാണിക്കുകയും ചെയ്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.