ഗുഡ്ഗാവ്: ഹരിയാനയിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ നഗ്നമാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം. ഗുഡ്ഗാവിലെ ഇഫ്കോ ചൗക്കിന് അടുത്തുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേസ് കണ്ട ഓട്ടോ റിക്ഷ ഡ്രൈവറാണ് സംഭവം പോലീസിൽ അറിയിച്ചത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
25 വയസ് പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. ഇവർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
മറ്റെവിടെയോ വച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചതാണെന്ന് പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.