പയ്യന്നൂര്‍: ട്രെയിനില്‍നിന്നും വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അജ്ഞാത യുവാവ് മരിച്ചു. ഇരുപത്തഞ്ചോളം വയസ് പ്രായമുള്ള യുവാവാണ് രണ്ടുമാസത്തോളം നീണ്ടുനിന്ന ചികിത്സക്കിടയില്‍ ഇന്ന് രാവിലെ അഞ്ചോടെ മരിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 15ന് രാവിലെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള എഫ്സിഐ ഗോഡൗണിന് സമീപമുള്ള റെയില്‍വേ ട്രാക്കിനരികില്‍ പരിക്കേറ്റ് കിടന്നിരുന്ന ഇയാളെ പയ്യന്നൂര്‍ പോലീസാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
അന്നുമുതല്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇയാളെ പറ്റി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദീകരിച്ചിരുന്നുവെങ്കിലും ബന്ധുക്കളാരും അന്വേഷിച്ചെത്തിയില്ല.യാത്രക്കാരനായ ഒരാള്‍ ട്രെയിനില്‍ നിന്നും വീണതായി സംഭവ ദിവസം യാത്രക്കാര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇളം പച്ച ഷര്‍ട്ടും ഇളം നീല പാന്റുമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. വലതു കൈമുട്ടിന് മുകളില്‍ സര്‍പ്പത്തിന്റെ അടയാളവും കൈത്തണ്ടയില്‍ മൂന്ന് നക്ഷത്രങ്ങളും പച്ചകുത്തിയിട്ടുണ്ട്.