ഭ​ർ​ത്താ​വി​ന്‍റെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം കി​ണ​റ്റി​ൽ ചാ​ടിയ അമ്മയും കുഞ്ഞും മരിച്ചു

കി​ളി​മാ​നൂ​ർ: ര​ണ്ടാം ഭ​ർ​ത്താ​വി​ന്‍റെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം യുവതിയും അ​ഞ്ചു വ​യ​സു​ള്ള കു​ഞ്ഞും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ചു.

ന​ഗ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ടു​വ​ഴ​ന്നൂ​ർ, പ​ന്തു​വി​ള, സു​ദി​ൻ ഭ​വ​നി​ൽ ബി​ന്ദു (40), റെ​ജി​ൻ (5) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ര​ജി​ലാ​ലി​നെ ( 40 ) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹ​ങ്ങ​ൾ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

കു​ടും​ബ​വ​ഴ​ക്കാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ബി​ന്ദു​വി​ന് ആ​ദ്യ ഭ​ർ​ത്താ​വി​ൽ ഒ​രു മ​ക​നു​ണ്ട്.
ബ​ന്ധു​ക്ക​ൾ ആ​രും ത​ന്നെ സ​ഹ​ക​രി​ക്കാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.

Related posts

Leave a Comment