പേ​ടി​ക്ക​ണോ ക​ര​യ​ണോ അ​തോ സ​ന്തോ​ഷി​ക്ക​ണോ? “മരിച്ച’ പതിനേഴുകാരന്‍ എഴുന്നേറ്റു; നാടും നാട്ടുകാരും വിറച്ചു

Hubballi_dead
കു​ടും​ബ​ത്തി​നെ മു​ഴു​വ​ന്‍ ദുഃ​ഖ​ത്തി​ലാ​ഴ്ത്തു​ന്ന ദി​ന​മാ​ണ് മ​ര​ണം. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളൂ​രുവിൽ ഒ​രു സം​സ്‌​കാ​ര​ച​ട​ങ്ങി​ല്‍ ന​ട​മാ​ടി​യ സം​ഭ​വം എ​ല്ലാ​വ​രെ​യും കൗ​തു​ക​ത്തി​ലാ​ഴ്ത്തി. സം​ഭ​വ​ശേ​ഷം പേ​ടി​ക്ക​ണോ ക​ര​യ​ണോ അ​തോ സ​ന്തോ​ഷി​ക്ക​ണോ എ​ന്നാ​യി​രു​ന്നു ആ​ളു​ക​ളു​ടെ സം​ശ​യം. കാ​ര​ണം മ​റ്റൊ​ന്നുമ​ല്ല, സം​സ്‌​കാ​ര​ത്തി​നു കൊ​ണ്ടു​പോ​കു​ന്ന വ​ഴി മൃ​ത​ദേ​ഹം എ​ഴു​ന്നേ​റ്റു. ക​ര്‍ണാ​ട​ക​യി​ലെ ഹുബ്ബള്ളി​യി​ലു​ള​ള പതിനേഴുകാരനായ കു​മാ​റി​നാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു അ​വ​സ്ഥ​യു​ണ്ടാ​യ​ത്.

കുമാറിനെ നാ​യ ക​ടി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ക​ടു​ത്ത പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് വെ​ന്‍റിലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ കു​മാ​ര്‍ മ​രി​ച്ച​താ​യി സ്ഥി​ഥീക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍പ്ര​കാ​രം അ​ടു​ത്തു​ള​ള ശ്മ​ശാ​ന​ത്തി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്പോ​ഴാ​ണ് കു​മാ​റി​ന്‍റെ കൈ​കാ​ലു​ക​ള്‍ അ​ന​ങ്ങു​ന്ന​തും ശ്വ​സോ​ച്ഛാ​സ​മെ​ടു​ക്കു​ന്ന​തും ബ​ന്ധു​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. ഉ​ട​ന്‍ത​ന്നെ ബ​ന്ധു​ക്ക​ള്‍ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

കു​മാ​റി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ഇ​പ്പോ​ഴും മോ​ശ​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ച​ത്. എ​ന്താ​യാ​ലും മ​ര​ണ​ത്തി​ല്‍നി​ന്നും പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തും പ്ര​തീ​ക്ഷി​ച്ച് ബ​ന്ധു​ക്ക​ളും അ​യ​ല്‍ക്കാ​രും ആ​ശു​പ​ത്രി​യി​ല്‍ത​ന്നെ​യാ​ണ്.

Related posts