തൃശൂർ: ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തെത്തുടർന്ന് തൃശൂർ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിൽ കളക്ടർ എസ്.കൗശിഗൻ 144 പ്രഖ്യാപിച്ചു. ഗുരുവായൂർ, ഗുരുവായൂർ ടെമ്പിൾ, പാവറട്ടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. ഇന്നും നാളെയുമാണ് നിരോധനാജ്ഞ.
ഞായറാഴ്ചയാണ് നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയിൽ വടക്കേതരകത്ത് പരേതനായ ശശിയുടെയും ഗുരുവായൂർ ദേവസ്വം ഉരൽപ്പുര ജീവനക്കാരി അംബികയുടെയും മകൻ ആനന്ദ(28)ൻ കൊല്ലപ്പെട്ടത്. എസ്എഫ്ഐ നേ താവ് ഫാസിൽ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ആനന്ദൻ.
അതിനിടെ, ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലങ്ങളിൽ ഇന്നു രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹർത്താലിനു ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.