തിരുവനന്തപുരം: വീടിനുള്ളിൽ പുരുഷന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പോലീസ് നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാപ്പനംകോട് ഗവൺമെൻറ് സ്കൂളിന് സമീപം ആയില്യംകാവ് റോഡിലെ ഒരു വീട്ടിലാണ് ഇന്നു രാവിലെ 9.30 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
അമൃതരാജ് (40) എന്നയാൾ ആണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തറയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വരുന്നതറിഞ്ഞ് സമീപവാസികൾ വീടിനുസമീപം പരിശോധന നടത്തിയപ്പോഴാണ് വിവരമറിയുന്നത്. മരണകാരണം വ്യക്തമല്ല.