ചാത്തന്നൂർ:പരവൂർ നെടുങ്ങോലത്ത് മകളുമൊത്ത് വിഷം കഴിച്ച് ആത്മഹത്യയക്ക് ശ്രമിച്ച ദന്പതികളിൽ ഗൃഹനാഥനു പിന്നാലെ മകൾ അഞ്ജുചന്ദ്രനും(18) മരിച്ചു. അഞ്ജുവിന്റെ മാതാവ് സുനിത(45) ഗുരുതരാവസ്ഥയിൽ തുടരുന്നു. ഇന്ന് രാവിലെ എട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ 11ന് അഞ്ജുവിന്റെ പിതാവ് ബാലചന്ദ്രന്റെ സംസ്കാരം നടക്കാനിരിക്കെയാണ് മകളും മരിച്ചത്. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഒരുമിച്ചുനടത്തും.
സംഭവുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ തൊഴിലെടുത്തിരുന്ന പരവൂരിലെ ഒരു മൊത്ത വ്യാപാര കടയിൽ നിന്നും എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാവിലെ നേരം ഏറെയായിട്ടും ബാലചന്ദ്രനെയോ മറ്റുളളവരെയോ വീടിന് പുറത്ത് കാണാഞ്ഞ് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് വീടിനുളളിൽ വിഷം ഉളളിൽചെന്ന് അവശരായ നിലയിൽ കിടക്കമുറിയിൽ മൂവരെയും കണ്ടെത്തിയത്.
ഇവർക്ക് അരുകിലായി എലി വിഷവും പുഡിൻ കേക്കും ഒഴിഞ്ഞ ഐസ്ക്രീം പാത്രവും ഉണ്ടായിരുന്നു.ഉടൻ തന്നെ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലുംപ്രാഥമിക ചികിത്സ നൽകിയ ശേഷം മൂവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ബാലചന്ദ്രൻ അന്നുതന്നെ മരിച്ചു. സുനിതയെയും അഞ്ജുചന്ദ്രനെയും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വരവെയാണ് ഇന്ന് രാവിലെ എട്ടോടെയാണ് അഞ്ജുചന്ദ്രൻ മരിച്ചത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാ യ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് ചാത്തന്നൂർ എസിപി ജവഹർ ജനാർദ് പറഞ്ഞു.