ഗാന്ധിനഗർ: ഒതളങ്ങ കഴിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നവവധു മരിച്ചു. ചേർത്തല കുത്തിയതോട് അശ്വതി ഭവനത്തിൽ മോഹൻദാസ് ഗിരിജ ദന്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേ കടവ് പുതുവൽനികത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതി (23 ) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഭർത്താവിന്റെ വീട്ടിൽവച്ച് ഒതളങ്ങ കഴിക്കുകയായിരുന്നു. വൈക്കം ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ആറിന് മരിച്ചു.
മൃതദേഹം പോലീസ് നടപടിക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി. വിവാഹത്തിനുശേഷം നാട്ടിൽ ജോലിയില്ലാത്തതിനാൽ ലക്ഷദ്വീപിൽ ജോലിക്ക് പോകണമെന്ന തന്റെ താല്പര്യത്തെ അശ്വതി എതിർത്തിട്ടും, പോകുമെന്ന് നിർബന്ധം പിടിച്ചതാണ് വഴക്കുണ്ടാകാനും തുടർന്ന് ഒതളങ്ങ കഴിക്കുവാനും കാരണമെന്ന് ഭർത്താവ് ശരത്ത് പറഞ്ഞു.