കണ്ണൂർ: ആലപ്പുഴയിൽനിന്ന് കാണാതായ പോലീസുകാരനെ കണ്ണൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പാതിരാപ്പള്ളിയിൽ ഇട്ടിക്കുന്നത്ത് ഐ.എ. ജോർജിന്റെ മകൻ അഗസ്റ്റിൻ (55) നെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിന്റെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആലപ്പുഴയിൽനിന്ന് ഇയാളെ കാണാതായതായുള്ള പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.
ആലപ്പുഴയിൽനിന്ന് കാണാതായ പോലീസുകാരൻ കണ്ണൂരിൽ മരിച്ച നിലയിൽ
