പ​ട​ന്ന​ക്കാ​ട് മേ​ല്‍​പ്പാ​ല​ത്തി​ല്‍: ബൈ​ക്ക് കുഴിയിൽ ചാടാതെ വെട്ടിച്ചു, യാ​ത്രി​ക​ന്‍ ബ​സി​ടി​ച്ചു മ​രി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് മേ​ൽ​പ്പാല​ത്തി​ന് മു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് തെ​റി​ച്ചു വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍ എ​തി​രേ​വ​ന്ന സ്വ​കാ​ര്യ ബ​സ് ക​യ​റി മ​രി​ച്ചു.

ബേ​ഡ​കം തെ​ക്കെ​ക്ക​ര സ്വ​ദേ​ശി ശ്രീ​നേ​ഷാ​ണ്(39) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​രി​ല്‍നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന ശ്രീ​നേ​ഷ് മേ​ല്‍​പ്പാല​ത്തി​നു മു​ക​ളി​ലെ കു​ഴി​യി​ല്‍ ചാ​ടാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ച​പ്പോ​ള്‍ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തെ​റി​ച്ചു വീ​ണ യു​വാ​വി​ന്‍റെ ദേ​ഹ​ത്ത് സ്വ​കാ​ര്യ ബ​സ് ക​യ​റി​യി​റ​ങ്ങി. സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ ശ്രീ​നേ​ഷ് മ​രി​ച്ചി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കും. ബേ​ഡ​കം തെ​ക്കേ​ക്ക​ര​യി​ലെ ബാ​ല​കൃ​ഷ്ണ​ന്‍റെ​യും പ​രേ​ത​യാ​യ ശ്യാ​മ​ള​യു​ടെ​യും മ​ക​നാ​യ ശ്രീ​നേ​ഷ് കംപ്യൂട്ട​ര്‍ കെ​യ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ചി​ല്‍ സോ​ഫ്റ്റ് വെ​യ​ര്‍ എ​ന്‍​ജി​നിയ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി: ശു​ഭ.

Related posts

Leave a Comment