പരവൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവാവ് മരിച്ചു കിടന്ന സംഭവത്തിൽ ദുരൂഹത. കടയ്ക്കാവൂർ വക്കം ബി.എസ് നിവാസിൽ ശൈലേഷാ (20)ണ് മരിച്ചത്. പരവൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കൊച്ചു വേളി -ഇൻഡോർ എക്സ് പ്രസിന്റെ എ സി കോച്ചിലാണ് ഞായറാഴ്ച രാവിലെ പത്തുമണിയോടെ ശൈലേഷിന്റെ മൃതദേഹം കണ്ടത്.
ഈ ട്രെയിൻ രണ്ടു ദിവസമായി പരവൂരിൽ നിർത്തിയിട്ടിരിക്കയായിരുന്നു കൊച്ചുവേളിയിൽ നിന്നും പരവൂരിൽ എത്തിച്ച ട്രെയിന്റെ എല്ലാ ബോഗികളും പൂട്ടിയിട്ടിരുന്നതാണ്. അതാണ് റെയിൽവേയുടെ നിയമവും. പ്രത്യേകിച്ചും എസി ബോഗികൾ നിർബന്ധമായും പൂട്ടിയിടേണ്ടതാണ്.
അങ്ങനെ പൂട്ടിയിട്ടിരുന്ന ബോഗിയിൽ ശൈലേഷ് എങ്ങനെ എത്തപ്പെട്ടു എന്നത് ദുരുഹമാണ്. ഈ ട്രെയിന്റെ പല സ്ലീപ്പർ ക്ലാസ്, ലോക്കൽ ക്ലാസ് ബോഗികളും തുറന്ന നിലയിലായിരുന്നു. ഇതും ദുരുഹത ഉയർത്തുന്നുണ്ട്.
ശൈലേഷിന്റെ ദേഹത്ത് പ്രത്യേക പാടുകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.