പഴയങ്ങാടി: അടുത്തില സ്വദേശിനിയും മാടായി കോഴി ബസാർ എസ്ബിഐ ബാങ്ക് ജീവനക്കാരിയുമായ ടി.കെ. ദിവ്യയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.
മകളുടെ മരണത്തിൽ ജാതിയമായ അതിക്ഷേപവും അപമാനവും ഗാർഹിക പീഡനവും കാണിച്ച് ഭർത്താവിന് എതിരെയും ഭർതൃമാതാവിനെതിരെയും യുവതിയുടെ പിതാവ് ശങ്കരൻ പഴയങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. ഈ മാസം 25നാണ് ദിവ്യയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അടുത്തിലയിലെ ഉണ്ണികൃഷ്ണൻ എന്നായാളെ ഒരു വർഷം മുമ്പാണ് ദിവ്യ വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലെ ദിവ്യയുടെ 10 വയസുള്ള മകൻ അമ്മയെ പീഡിപ്പിക്കുന്നതായും നിർബന്ധപൂർവം ഗുളിക കഴിപ്പിക്കുന്നതായും മൊഴി നല്കിയിട്ടുണ്ട്. ദിവ്യ ഉണ്ടാക്കുന്ന ഭക്ഷണം താഴ്ന്ന ജാതികാരിയുണ്ടാക്കിയതിനാൽ ഭർത്താവിന്റെ അമ്മ കഴിക്കാറില്ലെന്നും പരാതിയിൽ പറയുന്നു.
കേസെടുത്ത അന്വേഷണം ആരംഭിച്ച പഴയങ്ങാടി സിഐ ഇ.എൻ. സന്തോഷ്കുമാർ എസ്ഐ രൂപാ മധുസൂധനൻ തുടങ്ങിയവർ പരാതിക്കാരിൽ നിന്ന് മൊഴിയെടുത്ത് അന്വേഷണമാരംഭിച്ചു.