ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുര മേഖലയിൽ 19 കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഭജൻപുര നിവാസിയായ കരൺ ഝാ ആണു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ നെഞ്ചിലും തുടയിലും കൈപ്പത്തിയിലും കാലിലും ഒന്നിലധികം കുത്തുകളേറ്റു.
ഝായും സുഹൃത്ത് മാധവ് ഗോയലും സ്കൂട്ടിയിൽ വരുമ്പോൾ രണ്ട് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗോയലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ രണ്ടു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരെ പിടികൂടാൻ പ്രത്യേകസംഘത്തെ നിയോഗിച്ചതായി പോലീസ് പറഞ്ഞു.