ശാസ്താംകോട്ട: ശാസ്താംകോട്ട രാജഗിരിയിൽ അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടയസംഭവത്തിൽ ഭർത്താവ് ആഷ്ളി സോളമനെതിരെ അന്വേഷണം ഊർജിതമാക്കി. അടൂർ ചന്ദനപ്പള്ളി ഗവ എൽപി സ്കൂൾ അധ്യാപികയായ രാജഗിരി അനിത ഭവനത്തിൽ അനിത സ്റ്റീഫനെയാണ് (39)മരിച്ച നിലയിൽ കണ്ടത്തിയത്. സംഭവത്തിനുശേഷം ഇവരുടെ ഭർത്താവ് ഒളിവിൽ പോകുകയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് സ്കൂളിൽ നിന്നും മക്കൾ വന്നു നോക്കിയപ്പോഴാണ് മാതാവിനെ സ്വീകരണമുറിയിൽ തലയ്ക്കു അടിയേറ്റ് രക്തം വാർന്നു മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവം സ്ഥലത്ത് നിന്നും രക്തം പുരണ്ട ചിരവ കണ്ടത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ആഷ്ലി സോളമനും അനിതയുമായി കുടുംബ പ്രശ്നം നിലനിന്നുരുന്നതായി പോലിസ് പറയുന്നു. ഫോറൻസിക്, വിരലടയാള പരിശോധനകൾക്കുശേഷം ഇന്ന് രാവിലെ മൃതദേഹം മാറ്റി. ഒൻപതാം ക്ലാസ്സ് വിദ്യാർഥി ആരോമൽ ആറാം ക്ലാസ്സ് വിദ്യാർഥി ആൽവിൻ എന്നിവരാണ് മക്കൾ.