നാദാപുരം: അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസിൽ കോൺഗ്രസ് പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലക്കുളങ്ങര സ്വദേശി മൂയ്യോട്ട് ചാലിൽ ദാമോദരൻ (49) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓഫീസിലെ ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ
