മുംബൈ: ലൈംഗികബന്ധത്തിനായി ശല്യം ചെയ്തതിനെത്തുടർന്ന് യുവതി ജനനേന്ദ്രിയം ഛേദിച്ച യുവാവ് മരിച്ചു. ബാലചന്ദ്ര പൂജര (27)യാണ് മരിച്ചത്. താനെയിലെ ദോംബിവാലിയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബാലചന്ദ്ര പൂജര (27) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അറസ്റ്റിലായ യുവതിയ്ക്കും ഇവരുടെ സുഹൃത്തായ രണ്ടു പേർക്കെതിരേയും കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.
തേജസ് മഹാത്രേ, പ്രവീണ്‍ കെനിയ എന്നിവരാണ് യുവതിക്കൊപ്പം അറസ്റ്റിലായത്. സമീപവാസിയായ യുവാവ് ലൈംഗികാവശ്യം ഉന്നയിച്ച് ദീർഘകാലമായി യുവതിയെ ശല്യം ചെയ്തിരുന്നു. ഇയാളുടെ പെരുമാറ്റം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ കൃത്യം നടത്താൻ യുവതി തീരുമാനിച്ചത്.
ചൊവ്വാഴ്ച രാത്രിയിൽ ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് യുവാവിനെ യുവതി വിളിച്ചുവരുത്തി. തേജസും പ്രവീണും ചേർന്ന് ഇയാളെ മർദ്ദിച്ച് അവശനാക്കി. തുടർന്ന് ഇവരുടെ സഹായത്തോടെ യുവതി തന്നെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയയിരുന്നു. ഗുരുതരാവസ്ഥയിലായ യുവാവിനെ നാട്ടുകാരാണ് ദോംബിവാലിയിലെ ഒരു ആശുപത്രിയിൽ എത്തിച്ചത്.