കൊച്ചി: യുവ ഡോക്ടറെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടറും ഡെറാഡൂണ്‍ സ്വദേശിയുമായ പ്രിയാങ്ക് (32) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.
കൊച്ചി നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിലാണു ഡോക്ടർ താമസിച്ചുവന്നിരുന്നതെന്നു പോലീസ് പറഞ്ഞു. ഡെറാഡൂൺ പട്ടേൽ നഗർ സ്വദേശിയാണു പ്രിയാങ്ക്. വിവരമറിഞ്ഞെത്തിയ സെൻട്രൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.
ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു. മരണത്തിൽ ദുരൂഹതയില്ലെന്നാണു പോലീസ് പറയുന്നത്. കുടുംബവഴക്കിനെത്തുടർന്നു വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണു പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.