തലശേരി: ദുരൂഹസാഹചര്യത്തില്‍ തലശേരിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട രണ്ട് യുവാക്കള്‍ മരിച്ചു. മുഴപ്പിലങ്ങാട് കുളം ബസാറിലെ ചാലാക്ക് റോഡിലെ സൈന മന്‍സിലില്‍ സുനീര്‍ ( 23), പുല്ലമ്പില്‍ റോഡ് പടിഞ്ഞാറെ ഞാലിക്കറമ്മല് ഉമേഷ്(35) എന്നിവരാണ് മരണമടഞ്ഞത്.
സുനീറിലെ ഇന്നലെ രാത്രി ഒമ്പതോടെ മണവാട്ടി ജംഗ്ഷനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുനീര്‍ അര്‍ദ്ധ രാത്രിയില്‍ മരണമടയുകയായിരുന്നു. മൃതദേഹം ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. സുനീറിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പുതുവര്‍ഷത്തില്‍ സുഹൃത്തുകളോടൊപ്പം ചിലവഴിച്ചതിനു ശേഷം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉമേഷ് ഇന്നലെയാണ് കൊഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരണമടഞ്ഞത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ജനുവരി ഒന്നിനാണ് ഉമേഷിനെ അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയത്.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും മരണപ്പെടുകയുമായിരുന്നു. പുതുവര്‍ഷത്തില്‍ സുഹൃത്തുകളോടൊപ്പം പോയി തിരിച്ചു വന്ന ശേഷമാണ് ഉമേഷനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതെന്ന ബന്ധുക്കളുടെ മൊഴിയെ തുടര്‍ന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. എസ്ഐ അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.