കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വച്ചായിരുന്നു അപകടം.
ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനായി എത്തിയതായിരുന്നു അബിന്‍. തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്.