ജിദ്ദ: ജിദ്ദയിൽ കുടുംബ സംഗമത്തിനിടെ മലയാളി വിദ്യാര്‍ഥിനി നീന്തൽകുളത്തിൽ മുങ്ങിമരിച്ചു.കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി പൊയിൽതൊടുക അബ്ദുൽ ലത്തീഫിന്റെ മകൾ ഫിദ (14) ആണ് മരിച്ചത്.
ജിദ്ദയിലെ മവാരിദ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ശനിയാഴ്ച രാത്രി റിഹേലയിൽ നടന്ന കൊടുവള്ളി കെഎംസിസി കുടുംബ സംഗമത്തിനിടെയാണ് അപകടം. കുട്ടികള്‍ ഒരുമിച്ച് നീന്താനിറങ്ങിയതായിരുന്നു. എല്ലാവരും കയറിയിട്ടും ഫിദയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.