അമ്പലപ്പുഴ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിന്റെ തുടർച്ചയായി ഉണ്ടായ ആക്രമണത്തിൽ ഹെൽമറ്റിന് തലയ്ക്കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു.
ഡിവൈഎഫ്ഐ നേതാവടക്കം അഞ്ചു പ്രതികൾ പിടിയിൽ. തോട്ടപ്പള്ളി ആനന്ദ ഭവൻ ശിവാനന്ദന്- വിജിമോള്‍ ദമ്പതികളുടെ മകന് നന്ദു ശിവാനന്ദാണ് (27) മരിച്ചത്. തോട്ടപ്പള്ളി കുരുട്ടൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് നന്ദു ശിവാനന്ദുമായി മുൻ വൈരാഗ്യത്തിന്റെ പേരിൽ സംഘർഷം നടന്നിരുന്നു.
ഇതിനു ശേഷം മടങ്ങിപ്പോയ അഞ്ചംഗ സംഘം മാത്തേരി ആശുപത്രിക്ക് മുന്നിൽ നന്ദു ശിവാനന്ദിനെ ആക്രമിക്കുകയായിരുന്നു. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് ജഗത് ഹെൽമറ്റിന് നന്ദു ശിവാനന്ദിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ജഗത്, അർജുൻ, ഇന്ദ്രജിത്ത്, സഹോദരങ്ങളായ സജിത്, സജി എന്നിവരെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ച നന്ദു ശിവാനന്ദിനെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് മൂന്നി നായിരുന്നു നന്ദുവിന്റെ അന്ത്യം. എംബിഎ പൂര്‍ത്തിയാക്കിയ നന്ദു ശിവാനന്ദ് മെഡിക്കല്‍ റെപ്രസെന്റേറ്റീവാണ്. സഹോദരന് അനന്ദു ശിവാനന്ദ്.