കൊച്ചി: മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, നാലുപേർ രക്ഷപ്പെട്ടു. പുതുവൈപ്പ് സ്വദേശി തച്ചാപ്പറന്പിൽ വീട്ടിൽ വേലായുധൻ (75) ആണ് മരിച്ചത്. പുതുവൈപ്പ് ഭാഗത്ത് ഇന്നു പുലർച്ചെയായിരുന്നു അപകടം.
ഞാറയ്ക്കൽ, പുതുവൈപ്പ് സ്വദേശികളാണു വള്ളത്തിൽ ഉണ്ടായിരുന്നതെന്നു പോലീസ് പറഞ്ഞു. മത്സ്യബന്ധനത്തിനിടെ വള്ളം മറിയുകയായിരുന്നു. അപകടത്തിൽ കാണാതായ വേലായുധനെ രക്ഷപ്പെട്ടവർ നടത്തിയ തെരച്ചിലിൽ സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു. മുളവുകാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി.