പാലക്കാട്: കുന്തിപ്പുഴ സ്വദേശിയായ മുസ്‌ലീം ലീഗ് പ്രവർത്തകൻ സഫീർ (22) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ലീഗ് മണ്ണാർകാട് നിയോജക മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ കയറി ഞായറാഴ്ച വൈകിട്ട് ഒൻപതോടെ ഒരു സംഘമാളുകൾ ഇയാളെ കുത്തുകയായിരുന്നു. സിപിഐയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ലീഗ് പ്രവർത്തകരുടെ ആരോപണം.