ടൊറന്റോ: കാനഡയിലെ ശതകോടീശ്വരൻ ബാരി ഷെർമനെയും ഭാര്യ ഹണിയെയും വെള്ളിയാഴ്ച ഇവരുടെ ടൊറന്റോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മരുന്നുത്പാദന കന്പനികളിൽ ഏഴാം സ്ഥാനത്തുള്ള അപോടെക്സിന്റെ സ്ഥാപകനാണ് ഷെർമൻ. വെള്ളിയാഴ്ച ഉച്ചയ്ക്കു ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഏറെ സംശയങ്ങൾ നിലനിൽക്കുന്നതായും ഊർജിത അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
വർഷം 200 ബില്യൻ കനേഡിയൻ ഡോളർ വിറ്റുവരവുള്ള കന്പനിയാണ് അപോടെക്സ്. 2012ൽ ഷെർമൻ കന്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് വിരമിച്ചു. തുടർന്ന് എക്സിക്യൂട്ടീവ് ചെയർമാനായി തുടരുകയായിരുന്നു.