ശാസ്താംകോട്ട: ടെറസിൽ നിന്ന് വീണ് വൃദ്ധൻ മരിച്ചു. ഐ.സി.എസ് ജംഗ്ഷനിൽ തൈക്കാവിൽ തെക്കതിൽ ഇബ്രാഹിം കുട്ടി (84) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരത്തോടെ വീടിന് മുകളിൽ കയറിയ നായയെ ഓടിക്കാൻ കയറിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ-ജമീല ബീവി . മക്കൾ- നിസ,സലിം,ഷൗക്കത്ത്,ഫാത്തിമ,നൗഷാദ്(യൂ.എ.ഇ),സിദ്ദിഖ് (ദമാം),നിയാസ് (അൽക്കോബാർ).മരുമക്കൾ അബ്ദുൽ ഖാദർ,സജീന,റജില,അബ്ദുൽ വഹാബ്,തസ്നി,റഹ്മത്തുൽഫൗസിയ,തസ്നി കബറടക്കം ഇന്ന് പള്ളിശ്ശേരിക്കൽ ജമാഅത്ത് ഖബർ സ്ഥാനിൽ .