കോയന്പത്തൂർ: ഹോസ്റ്റിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച് ഒളിവിലായ ഹോസ്റ്റൽ ഉടമയെ തിരുനൽവേലിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പീളമേട് ചേരമാൻനഗർ വിഐപി നഗറിൽ ജഗന്നാഥനാണ് (45) മരിച്ചത്. ഹോസ്റ്റലിലെ അഞ്ചുയുവതികളെ ഹോട്ടലിലേക്കു എത്തിച്ച് ശീതളപാനീയത്തിൽ മയക്കുമരുന്നു കലർത്തിനല്‍കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ ജഗന്നാഥനും ഹോസ്റ്റൽ വാർഡൻ പുനിതയ്ക്കുമായി അന്വേഷണം ഉൗർജിതമാക്കിയതോടെ തിരുനൽവേലി ആലങ്കുളത്തെ കിണറ്റിൽ ജഗന്നാഥനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.