തിരുവനന്തപുരം: തിരുവല്ലത്തിന് സമീപം തുറന്നസായ പുരയിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം സ്വദേശി ജോണി (40)യുടെ മൃതദേഹമാണ് പാപ്പാൻചാണിക്ക് സമീപത്തെ പുരയിടത്തിൽ കണ്ടെത്തിയത്.
പുലർച്ചെയാണ് മൃതദേഹം കണ്ടത്. ഷർട്ട് കീറിയ നിലയിലായിരുന്നു. രാവിലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ലം പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.