പറവൂർ: സഹോദരന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിൽ കുഴഞ്ഞു വീണ് ജേഷ്ഠൻ മരിച്ചു. ചിറ്റാറ്റുകര പട്ടണം ഇലവത്തിങ്കൽ ജോജു (36) ആണ് മരിച്ചത്.
നാളെ നടത്താൻ തീരുമാനിച്ചിരുന്ന സഹോദരൻ ജോബിയലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ വീടിനുള്ളിൽ കുഴഞ്ഞു വീണ ജോജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.
പോസ്റ്റ്ർമാർട്ടത്തിനു ശേഷം ഇന്ന് രാവിലെ സെന്റ് തോസ് കോട്ടക്കാവ് പള്ളിയിൽ സംസ്കാരം നടത്തി. അച്ഛൻ: പരേതനായ ജോയ്. അമ്മ: ജൂഡി. ഭാര്യ: ഗീതു. മക്കൾ: ഇസഹാക്ക്, ഇസബെല്ല.