പാലാ: എഴുത്തുകാരനും വിമർശകനുമായിരുന്ന ജോസഫ് പുലിക്കുന്നേൽ (85) അന്തരിച്ചു. ഇന്ന് പുലർച്ചെ ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഭരണങ്ങാനത്തുള്ള സ്വന്തം സ്ഥാപനമായ ഓശാനമൗണ്ടിൽ.
1932 ഏപ്രിൽ 14 ജനിച്ച അദ്ദേഹം സാന്പത്തിക ശാസ്ത്രത്തിൽ ബി എ ഓണേഴ്സ് ബിരുദം നേടിയിരുന്നു. 1956 ൽ ദേവഗിരി സെന്റ് ജോസഫ് കോളജിൽ ലക്ചററായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 1967 ൽ ജോലി ഉപേക്ഷിച്ച ജോസഫ് 1969-76 കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റി സെനറ്റു മെന്പറായി. 1975 ൽ ഗുഡ്സമരിറ്റൻ പ്രൊജക്ട് ഇന്ത്യ ആരംഭിക്കുകയും 1975 ൽ ഓശാന മാസിക ആരംഭിക്കുകയും ചെയ്തിരുന്നു.
1982 ൽ കുടയംപടിയിൽ കാൻസർ രോഗികൾക്കായി സൗജന്യ സാന്ത്വന ശുശ്രൂഷാ കേന്ദ്രം ആരംഭിച്ചു. 1991ൽ ഇത് ഇടമറ്റം ഓശാനമൗണ്ടിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.
ഭാര്യ പരേതയായ കൊച്ചുറാണി കാവാലം മണ്ഡകപ്പളളിൽ കുടുംബാഗമാണ്. മക്കൾ. റസീമ ജോർജ്, റീനിമ അശക്, പരേതയായ രാഗിമ ജോസഫ്, രാജു ജോസഫ്, രതീമ രവി. മരുമക്കൾ. ജോർജ് മാത്യു വാഴേപറന്പിൽ ചങ്ങനാശേരി, അഡ്വ.അശോക് എം ചെറിയാൻ മഠത്തിപ്പറന്പിൽ എറണാകുളം, അഡ്വ.കെ.സി.ജോസഫ് കിഴക്കയിൽ പാലാ, ഷിജി വാലേത്ത് കോലഞ്ചേരി, രവി ഡീസി കിഴക്കേമുറിയിൽ, ഡി.സി.ബുക്സ് കോട്ടയം.