തലശേരി: പ്രമുഖ ഗായകനും മെലഡി മെയ്ക്കേഴ്സ് ഓർക്കസ്ട്ര സ്ഥാപക അംഗവും ചാലിൽ സ്വദേശിയുമായ ഈങ്ങയിൽ പീടികയിലെ ജോയി പീറ്റർ (55) ട്രെയിൻ തട്ടിമരിച്ചു. ഇന്നലെ രാത്രി 8.30 ഓടെ മാക്കൂട്ടത്താണ് സംഭവം. മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ.
വിദേശത്തും സ്വദേശത്തുമായി നൂറുകണക്കിനു വേദികളിൽ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: റാണി (ഗായിക). മക്കൾ: ജിതിൻ, റിതിൻ.