ഒറ്റപ്പാലം: കമിതാക്കളെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഒറ്റപ്പാലത്തിനും ഷൊർണൂർ റെയിൽവേ സ്റ്റേഷനും മധ്യേ മനിശേരി തൃക്കംകോടിനു സമീപത്താണ് തൃശൂർ ജില്ലക്കാരായ കമിതാക്കളെ റെയിൽവേ ട്രാക്കിൽ മരിച്ചതായി കണ്ടെത്തിയത്.കോളജ് വിദ്യാർഥികളായ തൃശൂർ ചേലക്കര മായന്നൂർ സ്വദേശി അരുണ്‍ (21), തൃശൂർ കേച്ചേരി സ്വദേശി കാവ്യ (21) എന്നിവരാണ് മരിച്ചത്.
അരുണ്‍ കോയന്പത്തൂർ എജെകെ കോളജിൽ ബിസിഎ വിദ്യാർഥിയും കാവ്യ തൃശൂർ മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുമാണ്. ഇവരെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നു പുലർച്ചെ ഒന്നോടെയാണ് ഇരുവരെയും ട്രെയിൻ തട്ടിയതെന്നാണു കരുതുന്നത്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.