കോട്ടയം: തിരുവല്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്. രണ്ടു പേരിൽ മത്തായി ഈശോയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്നു തെളിഞ്ഞു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
കീടനാശിനി ശ്വസിച്ചാണ് സനൽകുമാറിന്റെ മരണമെന്നും പോലീസ് സർജന്റെ മൊഴിയിൽ പറയുന്നു. സംഭവത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അപ്പർകുട്ടനാട്ടിലെ പെരിങ്ങരയിൽ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ രണ്ട് കർഷകത്തൊഴിലാളികളാണ് മരിച്ചത്. കഴുപ്പിൽ കോളനിയിൽ സനൽകുമാർ (42), വേങ്ങൽ ആലംതുരുത്തി മാങ്കളത്തിൽ മത്തായി ഈശോ (തങ്കച്ചൻ–68) എന്നിവരാണ് മരിച്ചത്.
പാടശേഖരത്ത് നെല്ലിനു കീടനാശിനി തളിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് ഇവർക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായത്.