കയ്പമംഗലം (തൃശൂർ): സിപിഎം – ബിജെപി സംഘർഷത്തിനിടെ മരിച്ച സതീശന്റെ മൃതദേഹം കാണാനെത്തിയ ബന്ധു കുഴഞ്ഞുവീണു മരിച്ചു.പൊരിബസാർ ഉൗമംകുളത്തു താമസിക്കുന്ന വാതിക്കാട്ട് കുട്ടന്റെ ഭാര്യ കാർത്യായനി(63)യാണ് ഇന്നലെ ഉച്ചയോടെ കുഴഞ്ഞുവീണു മരണപ്പെട്ടത്. കുഴഞ്ഞുവീണ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ സമ്മേളന കാലം വരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കാർത്യായനിയുടെ ഭർത്താവ് കുട്ടൻ. കാർത്യായനിയുടെ സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: സുനിൽ, ( മുൻ ആല ബാങ്ക് ഡയറക്ടർ) സുധീർ, സുധീഷ് മരുമക്കൾ സുനന്ദ, സിന്ധു, ജിൽഷ.
ഇ.ടി. ടൈസണ് മാസ്റ്റർ എംഎൽഎ, സിപിഐ മണ്ഡലം സെക്രട്ടറി പി.വി. മോഹനൻ, അഡ്വ. ഡി.സുദർശനൻ, പി.ആർ. ഗോപിനാഥൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.ചു