കൽപ്പറ്റ: ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയിക്കുന്നത്. മാനന്തവാടി പേരിയ വരയാൽ തലക്കാംക്കുനി കോളനിയിലെ കേളു(38)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വരയാൽ പാറത്തോട്ടത്തിന് സമീപം അന്പലക്കണ്ടിയിലെ സ്വകാര്യ തോട്ടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. കൂട്ടുകാരോടൊപ്പം നായാട്ട് നടത്തുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. തലപ്പുഴ പോലീസ് അന്വേഷണം തുടങ്ങി.